മണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ദിവാകരന്‍

ബുധന്‍, 30 മെയ് 2012 (15:28 IST)
PRO
PRO
രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍. മണിക്കെതിരേ സി പി എം നടപടിയെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ എല്‍ ഡി എഫ് ഒറ്റക്കെട്ടായി നേരിടും. എല്‍ ഡി എഫില്‍ മുന്‍പൊരിക്കലും ഇല്ലാത്ത യോജിപ്പാണ്‌ ഉള്ളത്‌. നെയ്യാറ്റിന്‍കരയില്‍ എല്ലാ മേഖലയിലും ഇത്‌ പ്രകടമായിരുന്നുവെന്നും സി ദിവാകരന്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങളോട്‌ മറുപടി പറയേണ്ട സാഹചര്യമുണ്ടായെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക