ഭൂമി കൈമാറ്റം നിയമാനുസൃതം - വെളിയം

വെള്ളി, 29 ഫെബ്രുവരി 2008 (16:36 IST)
KBJWD
എച്ച്.എം.ടി ഭൂമിയിടപാട് നിയമാനുസൃതമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു. ഇതുമായി ബന്ധപെട്ട വിവാദങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം. എച്ച്.എം.ടി കമ്പനിക്ക് ഭൂമി വില്‍ക്കുന്നതിനുള്ള അനുവാദം രണ്ടായിരത്തില്‍ നല്‍കിയിരുന്നു. അതിനാലാണ് അവര്‍ ഭൂമി വിറ്റത്. ആര്‍ തടഞ്ഞാലും അവര്‍ക്ക് ഭൂമി വില്‍ക്കാന്‍ അവകാശമുണ്ട്.

അതുകൊണ്ടു ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. ഇതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ക്ക് നിയമപരിരക്ഷ കിട്ടില്ലെന്നും വെളിയം പറഞ്ഞു.

വെബ്ദുനിയ വായിക്കുക