ഇടുക്കി കൊട്ടാക്കമ്പൂരിലെ ഇടതുസ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റേതടക്കം നടന്ന ഭൂമിയിടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് റവന്യൂ സെക്രട്ടറി സത്യജിത് രാജന്‍ ശുപാര്‍ശ ചെയ്തു.
സമാനകേസുകള്‍ വേറെയുമുള്ളതിനാലാണ് പ്രത്യേക അന്വേഷണം ആവശ്യപെടുന്നത്. കൊട്ടാക്കമ്പൂരിലെ അനധികൃത ഭൂമി ഇടപാടിനെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ജോയ്‌സ് ജോര്‍ജിന്റെ അച്ഛനായ ജോര്‍ജ് പാലിയത്ത് മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍ എന്നിവരുടെ പേരിലുള്ള പട്ടയങ്ങള്‍ പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങിയശേഷം മക്കള്‍ക്ക് നല്‍കിയ സംഭവമായിരുന്നു കേസിന് തുടര്‍ന്നുള്ള ആധാരം.
റവന്യൂ സെക്രട്ടറിയുടെ കണ്ട്ത്തലില്‍ ആറുപേര്‍ക്ക് നാലേക്കര്‍ വീതം ഭൂമി നല്‍കിയത് തെറ്റാണെന്ന് കണ്ടെത്തി. ഭൂവിനിയോഗ നിയമപ്രകാരം ഇവിടെ മൂന്ന് ഏക്കര്‍ വീതം ഭൂമിയെ പട്ടയം നല്‍കാന്‍ പാടുള്ളു. അതുപോലെ പിന്നാക്ക ജാതിയില്‍പ്പെട്ട ഇവര്‍ക്ക് നല്‍കിയ പട്ടയങ്ങള്‍ മൂന്ന് വര്‍ഷമെങ്കിലും കഴിയാതെ കൈമാറാനും പാടില്ല. ഭൂമി ഇടപാടുകളും പട്ടയവിവരങ്ങളും സൂക്ഷിക്കേണ്ട നമ്പര്‍ ഒന്ന്, രണ്ട് രജിസ്റ്ററുകള്‍ കണ്ടെത്താത്തതിനാല്‍ ഈ പട്ടയം നല്‍കിയെന്നതിന് തെളിവില്ലന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇടുക്കി കൊട്ടാക്കമ്പൂരില്‍ ഇത്തരത്തിലുള്ള വേറയും ഇടപാടുകള്‍ ഉണ്ട്ന്നും ആയതിനാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പലരും സ്വാന്തമാക്കിയെന്നും അതുകെണ്ട് ക്രമക്കേടുകളും പുറത്തുകൊണ്ടു വരാന്‍ പ്രത്യേക അന്വേഷണസംഘം ആവശ്യമാണ്.
അന്വേഷണസംഘത്തിന് ആളുകളെ വിളിച്ചുവരുത്തി തെളിവെടുക്കാനും രേഖകള്‍ പരിശോധിക്കാനും അധികാര മുണ്ടാവണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭൂമി ഇടപാടിന് സഹായിച്ച തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം. എല്ലാത്തരത്തിലുമുള്ള ഇടപാടുകള്‍ പുറത്തു പുറത്തുകൊണ്ടു വരാന്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.