ഭാരവാഹികള്‍ പെട്ടി ചുമക്കുന്നവരാകരുത്: മുരളീധരന്‍

Webdunia
ശനി, 23 ജൂലൈ 2011 (15:39 IST)
PRO
PRO
കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ ആര്‍ക്കു വേണ്ടിയും സ്‌ഥാനമാനങ്ങള്‍ ആവശ്യപ്പെടില്ലെന്ന്‌ കെ മുരളീധരന്‍ എംഎല്‍എ‍. പുനഃസംഘടനയില്‍ പെട്ടി ചുമക്കുന്നവരെ ഭാരവാഹികളാക്കരുതെന്നു മുരളീധരന്‍ ആവശ്യപ്പെട്ടു.

പെട്ടി ചുമക്കുന്നവരെ ഭാരവാഹികളാക്കിയാല്‍ അവര്‍ പെട്ടിയും കൊണ്ട് സ്ഥലം വിടും. പിന്നെ അത് കൊടുത്തവന്‍ വെള്ളത്തിലാവും. താഴെക്കിടയിലെ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നവരായിരിക്കണം പാര്‍ട്ടി ഭാരവാഹികള്‍ ആകേണ്ടതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ സജീവമാണെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.