തമ്മിലടി നിര്‍ത്തി ഭക്‍ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു. പദ്ധതി നഷ്ടപ്പെടാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന് പകരം സി.പി.എമ്മും സി.പി.ഐയും തമ്മിലടിക്കുകയാണെന്നും തിരുവനന്തപുരത്ത് പ്രസ്താവനയിലൂടെ പി.പി. തങ്കച്ചന്‍ പറഞ്ഞു. മറ്റു വകുപ്പുകളുടെ പദ്ധതി തുകയില്‍ നിന്നു ഭക്‍ഷ്യസുരക്ഷാ പദ്ധതിക്കു തുക കണ്ടെത്താമെന്നത് ശരിയായ നടപടിയില്ല. പദ്ധതിക്ക് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണം.
പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭ പരിപാടികളുമായി യു.ഡി.എഫ് രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭക്‍ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തമാസം ആറിന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുമ്പോള്‍ കേരളം മാറി നില്‍ക്കുന്നതില്‍ ഡി.വൈ.എഫ്.ഐ നിലപാട് വ്യക്തമാക്കണെമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാട് അപഹാസ്യമാണെന്നും സിദ്ദിഖ് പറഞ്ഞു.