ബോള്‍ഗാട്ടി ഭൂമിവിവാദം: മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍

ചൊവ്വ, 28 മെയ് 2013 (16:53 IST)
PRO
PRO
ബോള്‍ഗാട്ടി ഭൂമിവിവാദത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി. 2010 ലാണ് ബോള്‍ഗാട്ടി ഭൂമി വിട്ടുകൊടുത്തത്. ടെന്‍‌ഡര്‍ വിളി പ്രക്രിയ സുതാര്യമാണ്. വളരെ വലിയ രീതിയില്‍ പരസ്യം ന്‍ല്‍കിയാണ് ടെന്‍‌ഡര്‍ വിളിച്ചത്. നേരിട്ട് 90ഉം ഓണ്‍ലൈനായി 40ഉം കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു. ടാജ്, ഒബ്‌റോയ്, മുത്തൂറ്റ്, പോര്‍ട്ട് ഉദ്യോഗസ്ഥര്‍, കാസിനോ ഗ്രൂപ്പുകള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ അഞ്ചു ഗ്രൂപ്പുകള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ടെന്‍ഡറില്‍ പങ്കെടുത്തത് എം‌എ യൂസഫലി മാത്രമാണ്. 6.74 കോടി ഹെക്ടറിനാണ് പാട്ടത്തിന് നല്‍കിയത്. പുതുക്കിയ നിരക്കിലും 23 ശതമാനം കൂടിയ പാട്ടത്തുകയ്ക്കാണ് ഭൂമി നല്‍കിയത്. ജിഡ ചെയ്തതു പോലെ ഭൂമി വില്‍ക്കുകയല്ല, മറിച്ച് പാട്ടത്തിന് നല്‍കുകയാണ് പോര്‍ട്ട് ട്രസ്റ്റ് ചെയ്തത്.

ഭൂമിപാ‍ട്ടത്തിന് നല്‍കാന്‍ നിയമപരമായ അധികാരമുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച് ചട്ടപ്രകാരമാണ് ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. മേജര്‍ പോര്‍ട്ട് ട്രസ്റ്റ് ആക്ട് 1963 സെക്ഷന്‍ 36(ബി) പ്രകാരം ഭൂമി പാട്ടത്തിന് നല്‍കാന്‍ അധികാരമുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ കരാറില്‍ വ്യവസ്ഥയില്ലെന്നും ചെയര്‍മാന്‍ പോള്‍ ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക