ബോട്ടില്‍ വച്ച് മത്സ്യത്തൊഴിലാളിയെ സ്രാങ്ക് കുത്തിക്കൊന്നു

ശനി, 23 മാര്‍ച്ച് 2013 (11:23 IST)
PRO
PRO
ബോട്ടില്‍ വച്ച് മല്‍സ്യ തൊഴിലാളിയെ സ്രാങ്ക് കുത്തിക്കൊന്നു. തമിഴ്‌നാട്‌ കുളച്ചല്‍ കടിയ പട്ടണത്തില്‍ അന്തോണി(40) ആണ്‌ കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അന്തോണിയും ബോട്ടിലുണ്ടായിരുന്ന കുളച്ചല്‍ സ്വദേശികളായ ഗില്‍ബര്‍ട്ട്, രാജു, ലിയോണ്, ജോണ്‍, സ്രാങ്ക് രാജ്‌, ദാസന്‍ എന്നിവരും തമ്മില്‍ കൈയ്യേറ്റമുണ്ടായി.

അടിയേറ്റ്‌ ബോട്ടില്‍ വീണ അന്തോണിയെ ബോട്ടിലെ സ്രാങ്ക്‌ രാജു കത്തി കൊണ്ട്‌ കുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. കുത്തേറ്റ്‌ ഗുരുതരമായി പരുക്കേറ്റ അന്തോണിയെ ഉടന്‍ ബോട്ടില്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചു. പിന്നീട്‌ അന്തോണിയെ തൊഴിലാളികള്‍ ചേര്‍ന്ന്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവമറിഞ്ഞ ഉടന്‍ ശക്തികുളങ്ങര എസ്‌ഐ എസ്‌ രൂപേഷ്‌ രാജിന്റെ നേതൃത്വത്തിലുള്ള പൊലിസ്‌ സ്ഥലത്തെത്തി ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ ചിലര്‍ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക