ബെന്യാമിന്റെ രണ്ടാനമ്മ കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തില്‍ ദുരൂഹത

ശനി, 23 ഫെബ്രുവരി 2013 (15:49 IST)
PRO
PRO
പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ രണ്ടാനമ്മയെ ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുളനട ഞെട്ടൂര്‍ മണ്ണില്‍ വീട്ടില്‍ ദാനിയേലിന്റെ ഭാര്യ അമ്മിണി(65)യുടെ മൃതദേഹമാണ്‌ വീടിന്റെ പിന്‍ഭാഗത്ത്‌ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ അയല്‍വാസികളാണ്‌ കത്തിക്കരിഞ്ഞ നിലയില്‍ അമ്മിണിയുടെ മൃതദേഹം കണ്ടത്. ദാനിയേലും അമ്മിണിയും തനിച്ചാണ്‌ ഈ വീട്ടില്‍ താമസിച്ചിരുന്നത്‌. ദാനിയേലിന്റെ ആദ്യ ഭാര്യ മരിച്ചതിനെതുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമ്മിണിയെ വിവാഹം കഴിച്ചത്‌.

അമ്മിണിയുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിനു പുറത്ത്‌ കച്ചി നിരത്തിയ നിലയിലാണ്‌ കണ്ടതെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു. ബെന്യാമിന്‍ അടുത്തിടെയും വീട്ടില്‍ വന്നിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ബെന്യാമിന്‍ കുടുംബവുമായി നല്ല ബന്ധമാണ്‌ തുടര്‍ന്നിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

മാതാപിതാക്കളെ സഹായിക്കാന്‍ ജോലിക്കാരെയും നിയോഗിച്ചിരുന്നു. രണ്ടാനമ്മയുടെ മരണവിവരമറിഞ്ഞ്‌ ബെന്യാമിന്‍ നാട്ടിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. പന്തളം പൊലീസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ഫോറന്‍സിക്‌ വിദഗ്ധരും സംഭവസ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക