ബി.പി.എല്‍ മാനദണ്ഡം പുനര്‍‌നിര്‍ണ്ണയിക്കണം - പിണറായി

വ്യാഴം, 28 ഓഗസ്റ്റ് 2008 (10:56 IST)
KBJWD
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നിര്‍ണയിക്കണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അക്കൗണ്ട്‌ ജനറല്‍ ഓഫീസിന്‌ മുന്നില്‍ സി.പി.എം സംഘടിപ്പിച്ച ഉപരോധം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ മൂലം 30 ലക്ഷത്തോളം ആളുകള്‍ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്‌.

അര്‍ഹതപ്പെട്ട മുഴുവനാളുകളേയും ബി.പി.എല്‍ ലിസ്റ്റില്‍പ്പെടുത്തണം. അല്ലങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പിണറായി വിജയന്‍ മുന്നറിപ്പ്‌ നല്‍കി. കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ ബി.പി.എല്‍ മാനദണ്ഡം തിരുത്തുക, എ.പി.എല്‍ വിഭാഗത്തിനു റേഷന്‍ അരി നിഷേധിച്ച കേന്ദ്ര തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം.

വെബ്ദുനിയ വായിക്കുക