ബിന്ദു കൃഷ്ണയ്ക്കെതിരെ പ്രചരണം; 110 പേര്‍ക്കെതിരെ കേസ്
ഞായര്‍, 24 ഫെബ്രുവരി 2013 (15:07 IST)
PRO
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ ബിന്ദു കൃഷ്ണയ്ക്കെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലൂടെ അപവാദം പ്രചരിപ്പിച്ചതിന് 110 പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു.
കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ വ്യാജ ഇമെയ്ല് വിലാസത്തില്‍ നിന്നാണു സന്ദേശം പോയതെന്നു സൈബര്‍ സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരേ ആരോപണം ഉയര്‍ന്നതു സംബന്ധിച്ചു ബിന്ദു കൃഷ്ണ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഈ അഭിപ്രായങ്ങളെ മോശമായി ചിത്രികരിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണു ഫെയ്സ്ബുക്കില്‍ നടത്തിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ബിന്ദു കൃഷ്ണ പരാതി നല്‍കിയിരുന്നു.