ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം; കുമ്മനം രാജശേഖരന്റെ കാറ് അടിച്ചു തകര്‍ത്തു, സിവില്‍ ഓഫീസര്‍ക്ക് പരുക്ക്

വെള്ളി, 28 ജൂലൈ 2017 (07:38 IST)
ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണാം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് അടക്കം ആറ് കാറുകളും ആക്രമികള്‍ അടിച്ചു തകര്‍ത്തു. കുമ്മനത്തിന്റെ ഓഫീസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിന് പിന്നില്‍ സിപി‌എമ്മാണെന്ന് ബിജെപി ആരോപിച്ചു.
 
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. സമീപത്തുണ്ടായിരുന്നവരില്‍ ഒരു സിവില്‍ ഓഫീസര്‍ മാത്രമാണ് ആക്രമികളെ തടയാന്‍ ശ്രമിച്ചത്. അദ്ദേഹത്തിനു പരുക്കേറ്റു. 
 
ആക്രമണം നടക്കുന്ന സമയത്ത് കുമ്മനം രാജശേഖരന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫിസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകൾ പരിശോധിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക