പോത്തന്‍കോട് പുളിയാംകോട് സ്വദേശിനിയായ ബാലികയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് കുട്ടിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം കുട്ടി പൊലീസിനോട് പറഞ്ഞത്. പോത്തന്‍കോട്ടെ വീട്ടില്‍ വച്ച് മാതാവ് ജോലിക്ക് പോയ സമയത്താണ് പിതാവ് പീഡിപ്പിച്ച് വന്നിരുന്നതെന്ന് കുട്ടി പൊലീസിനോട് മൊഴി നല്‍കി.
പീഡനം കുറെ മാസങ്ങളായി നടന്നു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുട്ടി ഒറ്റയ്ക്ക് വീട്ടില്‍ കഴിയുമ്പോള്‍ അയല്‍വാസിയായ അറുപതുകാരനും കുട്ടിയെ റബര്‍ പുരയിടത്തില്‍ കൊണ്ട് പോയി പീഡിപ്പിച്ച് വരികയായിരുന്നുവെന്നും കുട്ടി പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കേസെടുത്ത പൂജപ്പുര പൊലീസ് വിശദമായ അന്വേഷണത്തിനായി കേസ് പോത്തന്‍കോട് പൊലീസിന് കൈമാറി.