ബാര്‍ ലൈസന്‍സിന് പിന്നില്‍ 25 കോടിയുടെ അഴിമതിയെന്ന് കോടിയേരി

വ്യാഴം, 3 ഏപ്രില്‍ 2014 (14:55 IST)
PRO
PRO
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി നടന്നത് 25 കോടിയുടെ അഴിമതിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ചെറുകിട ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പിന്നില്‍ കൈക്കൂലിക്കായി വിലപേശല്‍ നടക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുന്ന അവസാനമല്‍സരമായിരിക്കും ഈ തെരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലു മേനോന്റെ വീട്ടില്‍പോയി കരിക്ക് കുടിച്ചതിലെ ദുരൂഹത ആദ്യംമാറ്റട്ടെയെന്ന് കോടിയേരി വ്യക്തമാക്കി.

ഹൈക്കോടതി ജഡ്ജിയുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയതിലെ ദുരൂഹതയെക്കുറിച്ചു തിരുവഞ്ചൂര്‍ പറഞ്ഞതിന്റെ മറുപടിയായാണ് കോടിയേരിയുടെ പ്രസ്താവന.

വെബ്ദുനിയ വായിക്കുക