1992ല്‍ ബാബ്‌റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ അതിന്റെ ഭാഗമായി കേരളത്തിലും വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ആയിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതിനെ നേരിടാന്‍ ചെറിയൊരു കാര്യം മാത്രമാണ് പൊലിസ് ചെയ്തത്. പക്ഷേ അതൊരു ഒന്നൊന്നര തന്ത്രമായിരുന്നുവെന്ന് ബെഹ്‌റ പറയുന്നു.
സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍മ മ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രമെന്ന് ബെഹ്‌റ പറയുന്നു. പൊലീസിന്റെ ഈ തന്ത്രം ഫലിക്കുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായതിനാല്‍ അത് ഫലിച്ചു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കത്തിനു കഴിഞ്ഞുവെന്നും ബഹ്‌റ അവകാശപ്പെട്ടു.