ബസ് സ്റ്റാന്‍ഡില്‍ ഒരു കറക്കം; ആറ് പൂവാലന്മാരെ പൊലീസ് പിടികൂടി
വ്യാഴം, 16 ജനുവരി 2014 (12:24 IST)
PRO
കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ നിന്നായി ആറു പൂവാലന്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെക്കാലമായി പൂവാലന്‍മാരുടെ ശല്യം പെരുകുന്നു എന്ന പരാതി കണക്കിലെടുത്ത് പൊലീസ് നടപടി എടുത്തതിന്‍റെ ഭാഗമായാണ് ഇവരെ പൊക്കിയത്.
ടൌണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരില്‍ അധികം പേരെയും പൊലീസ് പിടികൂടിയത്. മലപ്പുറം കുന്നുംപുറം സ്വദേശി ജയന്‍ (32), കൊയിലാണ്ടി സ്വദേശി ശ്രീജിത്ത് (34), അടക്കുളം സ്വദേശി അസീസ് (35), ഇരിട്ടി സ്വദേശി ഷാജു ജോസഫ് (43), മലപ്പുറം സ്വദേശി നൌഷാദ് (40), നടുവണ്ണൂര്‍ സ്വദേശി നൌഷാദ് (35) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ മിക്കവരും വിവാഹിതരും കുട്ടികള്‍ ഉള്ളവരുമാണെന്നതാണു രസകരം. വനിതാപൊലീസിന്‍റെ സഹായത്തോടെ പിടികൂടിയ പൂവാലന്‍മാരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പൊലീസ് നടപടി ഇനിയും തുടരുമെന്നാണു സൂചന.