ചാലക്കുടിയ്ക്കും മുരിങ്ങൂരിനും ഇടയ്ക്ക് സ്വകാര്യ ബസ് റോഡിലെ ഡിവൈഡറില്‍ കയറി മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലയെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് യാത്രക്കാരെ പുറത്തെടുത്തത്