ബസില്‍ വിദ്യാര്‍ഥിയെ പീഡീപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ശനി, 7 സെപ്‌റ്റംബര്‍ 2013 (10:01 IST)
PRO
സ്വകാര്യ ബസില്‍ പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി അഷ്‌റഫിനെയാണ്‌ കൊയിലാണ്ടി പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

മൂടാടിയില്‍ നിന്ന്‌ തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക്‌ ബസ്‌ കയറിയ വിദ്യാര്‍ഥിയെ ഇയാള്‍ ബസില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ തിരുവങ്ങൂരിലെത്തിയ വിദ്യാര്‍ഥി നാട്ടുകാരോട്‌ സംഭവം പറഞ്ഞു.


നാട്ടുകാര്‍ ബസ്‌ പിന്തുടര്‍ന്ന്‌ എലത്തൂരില്‍ വച്ച്‌ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.ക്കും.

വെബ്ദുനിയ വായിക്കുക