ബധിരയായ പെണ്‍കുട്ടിക്ക്‌ പീഡനശ്രമം: അയല്‍‌വാസിയും മകനും പിടിയില്‍

വെള്ളി, 25 ഒക്‌ടോബര്‍ 2013 (19:23 IST)
PTI
PTI
ബധിരയും മൂകയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തോപ്പുംപടി സ്വദേശിയും മകനും പിടിയില്‍. തോപ്പുംപടി സ്വദേശിയായ കണ്ണനും (42) എട്ടാം ക്‌ളാസ്സ്‌ വിദ്യാര്‍ത്ഥിയായ മകനുമാണ്‌ പിടിയിലായത്‌. കൊച്ചി മട്ടാഞ്ചേരിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌.

കണ്ണനും മകനും പെണ്‍കുട്ടിയെ പല തവണ അപമാനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. നേരത്തേ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന ഇരുവരും അവിടെ താമസിച്ചിരുന്ന കാലത്ത് പല തവണ അപമാനിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിതാവിനും സഹോദരനും ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ ഇവര്‍ ജോലിക്ക് പോകുന്ന സമയത്തായിരുന്നു കണ്ണനും മകനും പതിവായി ഉപദ്രവിച്ചിരുന്നത്‌. പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്‌.

ആംഗ്യഭാഷ അറിയാവുന്ന ഒരാളുടെ സഹായത്തോടെ പോലീസ്‌ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമായിരുന്നു കുറ്റവാളികളെ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടു ദിവസം മുമ്പായിരുന്നു പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ പരാതി നല്‍കിയത്‌.

വെബ്ദുനിയ വായിക്കുക