ചരിത്രത്തില്‍ ഇതുവരെ നല്‍കാത്ത പരിഗണനയാണ് കേരളത്തിന് ഇത്തവണ ബജറ്റില്‍ നല്‍കിയതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
കേന്ദ്ര റയില്‍വേ മന്ത്രി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റയില്‍വെ ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബജറ്റ് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച പലതും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും വി എസ് പറഞ്ഞു. റെയില്‍വേ മന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത പ്രഖ്യാപനങ്ങളാണെന്നും വി എസ് കുറ്റപ്പെടുത്തി.