ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു പുറമെ ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുനസ്ഥാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിലമ്പൂരിലെ റോസ് ഇന്‍റര്‍നാഷനല്‍, കണ്ണൂരിലെ സ്കൈപേള്‍, നൈല്‍ പ്ളാസ ബാറുകള്‍, തൃശൂരിലെ നിയ റീജന്‍സി എന്നീ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ബാര്‍ ഉടമകളുടെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ എന്തെങ്കിലും ഉത്തരവ് നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാനസര്‍ക്കാര്‍ തടസ്സഹര്‍ജിയും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയ്‌ക്കുകയാണ് ലക്‌ഷ്യമെങ്കില്‍ 80 ശതമാനം മദ്യത്തിന്റെയും വില്‍പന നടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടേണ്ടതെന്ന് ബാറുടമകളുടെ ഹര്‍ജിയില്‍ പറയുന്നു.