ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം ആറായി. രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചവരില്‍ പലരും മരിച്ചത് ‘കെമിക്കല്‍ ന്യുമോണിയ’ മൂലമാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ശ്വാസതടസം അനുഭവപ്പെടുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. 28 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്ഷാപ്രവര്‍ത്തനം വൈകിയെന്നും പൊലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും നാട്ടുകാര്‍ ആരോപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം നടന്നത്. യാത്രാ ബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിക്കുകയായിരുന്നു. വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.