അന്താരാഷ്ട്ര കള്ളക്കടത്തുകാരന് ഫയിസുമായി കോണ്‍ഗ്രസിന് വഴിവിട്ട ബന്ധമാണുള്ളതെന്ന് പിണറായി വിജയന്. ഫയിസിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണുളളത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ജയിലില്‍ അറബി വേഷത്തില്‍ ഫയിസ് സന്ദര്‍ശനം നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
ഇയാള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസാണെന്നും ഫയിസുമായി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയിസുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കട്ടേയെന്ന് പ്രചാരണപരിപാടികള്‍ക്കായി കേരളത്തിലെത്തിയ എ കെ ആന്റണി പറഞ്ഞു.