പ്രിയങ്കയുടെ മുത്തശ്ശി വിവാഹ ശേഷം ക്രൈസ്തവ രീതി പിന്തുടര്‍ന്നിരുന്നില്ല; സഭയ്ക്കു പ്രധാനം ഇടവകാംഗങ്ങളാണ്; സംസ്കാരം പള്ളിയില്‍ നടത്താന്‍ അനുവദിക്കാതിരുന്നതിന് വിശദീകരണവുമായി ഇടവക വികാരി

വെള്ളി, 10 ജൂണ്‍ 2016 (13:34 IST)
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരം കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയിൽവച്ച് നടത്താത്തതിൽ വിശദീകരണവുമായി ഇടവക വികാരി. പ്രിയങ്കയുടെ മുത്തശ്ശിയായ ജോൺ അഖൗരിയുടെ സംസ്കാരം പള്ളിയിവച്ച് നടത്തിയിരുന്നില്ല. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി സഭാ നേതൃത്വം രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ കീഴ്‌വഴക്കങ്ങളും ദേവാലയ ഭരണഘടനയുമാണ് പാലിച്ചത്. പ്രിയങ്ക ചോപ്ര സെലിബ്രിറ്റിയായതാണ് സംഭവം വിവാദമാകാൻ കാരണം. സഭയ്ക്കും ഇടവകയ്ക്കും പ്രിയങ്കയല്ല, ഇടവകാംഗങ്ങളാണ് പ്രധാനമെന്നും ആറ്റാമംഗലം പള്ളി വികാരി ഫാ സൈമൺ മാനുവൽ പറഞ്ഞു.
 
ഇവരുടെ വിവാഹത്തിന് ശേഷം ക്രൈസ്തവ രീതിയിരുന്നില്ല മേരി ജോണ് ജീവിച്ചിരുന്നത്. സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേവാലയ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താലാണ് മരിച്ചതിനുശേഷം ഇവിടെ സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.
 
മുത്തശ്ശിയുടെ സംസ്കാരം ദേവാലയ സെമിത്തേരിയിൽ നടത്താൻ സമ്മതിക്കാത്തതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു. ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക പ്രതികരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക