പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. കോന്നി കൊന്നപ്പാറ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
തെന്മല പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഈ സംഭവുമായി കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയെലെടുത്തതെന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപ്രതിയില്‍ ചികിത്സയിലാണ്.