പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലെ ക്രമക്കേടുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ശനി, 11 മെയ് 2013 (15:23 IST)
PRO
PRO
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ അഴിമതിയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. 2005 മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് (എംബിബിഎസ്- ബിഡിഎസ്) അഡ്മിഷനുകളില്‍ ക്രമക്കേടുകളും സീറ്റ് അലോട്ട്‌മെന്റില്‍ അഴിമതിയുമുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായി ജാതിനിര്‍ണ്ണയവും അന്വേഷണവും ആവശ്യമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. അഡ്മിഷന്‍ നഷ്ടപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ കുട്ടികളുടെ സീറ്റുകള്‍ പുനര്‍ നിര്‍ണ്ണയ പ്രകാരം ആര്‍ക്കൊക്കെ ഏതൊക്കെ സാഹചര്യങ്ങളിലാണ് ലഭ്യമായതെന്ന വിഷയവും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക