വിവാദമായ പ്രവീണ്‍ വധക്കേസില്‍ മുന്‍ ഡി വൈ എസ് പി ഷാജിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസില്‍ ജാമ്യം നല്കാനാവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. ഒരു വര്‍ഷത്തിനകം അപ്പീലില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രവീണ്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഷാജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഏറ്റുമാനൂര്‍ മാടപ്പാട്ടു മേവക്കാട്ട് പ്രവീണിനെ കൊലപ്പെടുത്തിയ കേസ് ശ്രദ്ധയാകര്‍ഷിച്ചത് കൊലപാതകത്തിലെ ക്രൂരതയും പ്രതിസ്ഥാനത്ത് ഉന്നതപോലീസുകാരനായി എന്നതും കൊണ്ടായിരുന്നു.
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് ഷാജി ഡ്രൈവറായിരുന്ന പ്രവീണിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. ഷാജിയുടെ നേതൃത്വത്തില്‍ 2005 മെയ് 15 ന് പ്രവീണിനെ കൊലപ്പെടുത്തി ശരീരം ഭാഗങ്ങളായി മുറിച്ച് കുമരകത്തും തണ്ണീര്‍മുക്കം ബണ്ടിലും ഉപേക്ഷിക്കുകയായിരുന്നു.