പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സി പി എം വ്യക്തമാക്കണം: ആന്‍റണി

ശനി, 4 ഏപ്രില്‍ 2009 (11:39 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നാം മുന്നണി യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യു പി എയും, എന്‍ ഡി എയും അവരുടെ നയപരിപാടികളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു. അധികാരത്തില്‍ വന്നാന്‍ പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ഇടതുപക്ഷം വ്യക്തമാക്കണം.

ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം.

വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ആത്‌മാര്‍ത്ഥതയുണ്ടെങ്കില്‍ ഒറീസയില്‍ ബിജു ജനതാദളുമായുള്ള കൂട്ടുകെട്ട് സി പി എം അവസാനിപ്പിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക