പ്രധാനമന്ത്രിയുടെ വീടിന് നേരെ ഹസാരെ അനുകൂലികള്‍ കല്ലെറിഞ്ഞു
ശനി, 28 ജൂലൈ 2012 (19:05 IST)
PRO
PRO
പ്രധാനമന്ത്രിയുടെ വീടിന് നേരെ ഹസാരെ അനുകൂലികള്‍ കല്ലേറ് നടത്തി. ഹാസാരെ അനുകൂലികള്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്.
പ്രതിഷേധക്കാര്‍ വീടിന് നേരെ ലഘുലേഖകളും വലിച്ചെറിഞ്ഞു. സുരക്ഷാ സൈനികര്‍ ഹസാരെ അനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
അതേസമയം, ശക്തമായ ലോക്പാല്‍ ബില്ലിനായി ഞായറാഴ്ച മുതല്‍ താന്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. ഹസാരെ സംഘം ഡല്‍ഹി ജന്ദര്‍ മന്ദറില്‍ നടത്തുന്ന സമരത്തിന്റെ നാലാം ദിവസവും ആളേകൂട്ടാന്‍ കഴിഞ്ഞില്ല.