പ്രതി പൊലീസ് കസ്‌റ്റഡിയില്‍ മരിച്ചു

വെള്ളി, 3 ഏപ്രില്‍ 2009 (16:09 IST)
പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞു വീണു മരിച്ചു. പാലായിലാണ് സംഭവം. ഭരണങ്ങാനം ഇടമറ്റം കുളമാക്കല്‍ ശങ്കരന്‍റെ മകന്‍ സുധാകരന്‍(50) ആണ് കുഴഞ്ഞുവീണു മരിച്ചത്.

ചെക്ക് കേസില്‍ പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ ഇന്നു രാവിലെ പത്തേകാലോടെയാണ് പൊലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴി മരണം സംഭവിച്ചു.

ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്‌. പൊലീസ്‌ മര്‍ദനമാണ്‌ മരണകാരണമെന്ന്‌ ആരോപിച്ച് യു ഡി എഫ്‌ നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിച്ചു. എന്നാല്‍, മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇയാള്‍ വര്‍ക്ക് ഷോപ്പ്‌ ജീവനക്കാരനാണ്‌.

വെബ്ദുനിയ വായിക്കുക