പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ: വി എസ്
ബുധന്‍, 18 ജനുവരി 2012 (11:44 IST)
PRO
PRO
തനിക്കെതിരെയുള്ള വിജിലന്‍സ് കേസിന്റെ പേരില്‍ പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിയുന്നകാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് വി എസ് അച്യുതാനന്ദന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ കോണ്‍ഗ്രസുകാരുടെ പാത പിന്തുടരുകയില്ല. അവര്‍ അവിടെ ഇരുന്ന് നാണംകെടുകയേ ഉള്ളുവെന്നും വി എസ് പറഞ്ഞു.
സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് അനുവദിക്കുമ്പോള്‍ പ്രതിപക്ഷവുമായി കൂടിയാലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് വി എസ് കുറ്റപ്പെടുത്തി.
കോല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വക ഭൂമി ബന്ധുവിന് അനധികൃതമായി നല്‍കിയെന്നാണ് വി എസിനെതിരായ വിജിലന്‍സ് കേസ്.