ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തി എന്ന കുറ്റത്തിന് അദ്ധ്യാപകനു സ്ഥലമാറ്റം നല്‍കിയതായി വാര്‍ത്ത. കുളത്തൂപ്പുഴ അരിപ്പ ആദിവാസി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അദ്ധ്യാപകനാണു ഇത്തരത്തില്‍ കൊല്ലത്തെ ട്രൈബല്‍ ഹോസ്റ്റലിലേക്ക് സ്ഥലമാറ്റമുണ്ടായത്.
ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചിരുന്നത് എന്ന് കൌണ്സിലിംഗ് വിഭാഗം പറയുന്നു. സ്കൂളില്‍ തന്നെ താമസിക്കുന്ന അദ്ധ്യാപകന് രാത്രിയില്‍ പ്രേതബാധ എന്ന കാര്യം പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികളെ നയത്തില്‍ ദുരുപയോഗം ചെയ്തുവന്നത്.
അവധിക്ക് വീട്ടിലെത്തിയ ചില കുട്ടികള്‍ മാതാപിതാക്കളോട് ഈ കാര്യം പറഞ്ഞതിനെ തുടര്‍ന്നു നടത്തിയ അന്വേഷണം സ്ഥലമാറ്റത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം പൊലീസില്‍ അറിയിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണു നാട്ടുകാരും ചില സംഘടനകളും ആരോപിക്കുന്നത്.