പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ട നിലയില്‍

ശനി, 22 ഓഗസ്റ്റ് 2009 (11:25 IST)
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് മുത്തൂറ്റിന്റെ മകന്‍ പോള്‍ ജോര്‍ജ്ജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കാറില്‍ കണ്ടെത്തി. ആലപ്പുഴ പള്ളാത്തുരുത്തിലാണ് മൃതദേഹം കണ്ടെടുത്തത്.

പോള്‍ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം രാത്രി റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു കൊലപാതകം നടന്നത് എന്ന് കരുതുന്നു. രാത്രി 12:30 ഓടെയാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം.

കാറില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ പോളിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് സൂചന. പ്രതികള്‍ തമിഴ്നാട്ടുകാരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെബ്ദുനിയ വായിക്കുക