തീപ്പൊള്ളലേറ്റു മരിച്ച ഭാര്യയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കാലടി സൌത്ത് പ്രണവം വീട്ടില്‍ പ്രദോഷകുമാറാണു ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 29 നായിരുന്നു പ്രദോഷ് കുമാര്‍ എന്നയാളുടെ ഭാര്യ അനിത കുമാരിക്ക് (29) പൊള്ളലേല്‍ക്കുകയും 30 ന് ഇവര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയുമാണുണ്ടായത്.
ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അനിത കുമാരി അയാളുടെ മുന്നില്‍ വച്ച് തന്നെ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് അനിത കുമാരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഫോര്‍ട്ട് സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് സിഐ: എസ്‌വി സുരേഷ് കുമാറും സംഘവുമാണു പ്രതിയെ പിടികൂടിയത്.