പൊലീസ് സ്റ്റേഷനിലെ ഓഫീസിലിരുന്നു മദ്യപിച്ച സിഐക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാരെ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജി പികെ ജോസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണു സസ്പെന്‍ഷന് കാരണമായ സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓഫീസ് വളഞ്ഞ് പിടികൂടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് സി.ഐ ഏലിയാസ് ജോണ്‍, ജി.ഡി. ചാര്‍ജ്മന്‍ ബാബു ജോസ്, ഡ്യൂട്ടി ഓഫീസര്‍ ഡേവിഡ് എന്നിവര്‍ക്കെതിരെ ഡി.വൈ.എസ്.പി എന്‍.സതീഷ് റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്.
ഇവര്‍ക്കൊപ്പം മദ്യസേവയ്ക്കെത്തിയ മറ്റു രണ്ടു പേര്‍ മദ്യക്കുപ്പികളുമായി ഓടി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയില്‍ മൂവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.