പൊലീസിനെ കണ്ടപ്പോള്‍ വിഎസിന്റെ വിപ്ലവവീര്യം ചോര്‍ന്നു: കെ സുധാകരന്‍

ബുധന്‍, 19 സെപ്‌റ്റംബര്‍ 2012 (10:16 IST)
PRO
PRO
കൂടംകുളം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വി എസ് അച്യുതാനന്ദന്റെ വിപ്ലവവീര്യം പൊലീസുകാരെ കണ്ടപ്പോള്‍ ചോര്‍ന്നുപോയി എന്ന് കെ സുധാകരന്‍ എംപി. പൊലീസിനു നേരേ വി എസ് ചാടിവീഴുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ നിന്ന് വ്യതിചലിച്ചവരും വീര്യം കുറഞ്ഞവരുമാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ കെ എസ് യു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

കൊല്ലാന്‍ പരിശീലനം നല്‍കുകയും കൊലയാളികള്‍ക്ക് ആത്മധൈര്യം നല്‍കുകയും ചെയ്യുന്ന ക്യാമ്പുകള്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സി പി എമ്മിന് പങ്കില്ല എന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ പിണറായി പറയുന്നത് സ്വന്തം ഭാര്യപോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക