പൊങ്കാലയ്ക്കെതിരെ കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിങ്കള്‍, 12 മാര്‍ച്ച് 2012 (15:00 IST)
PRO
PRO
ആറ്റുകാല്‍ പൊങ്കാലയര്‍പ്പിച്ച സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മൂന്നു പൊലീസ് ഉദ്യോസ്ഥരെ സസ്പെന്‍ഡ് ചെയ്യും. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് വി സി മോഹനന്‍, എഫ് ഐ ആര്‍ തയാറാക്കിയ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാര്‍ എന്നിവരേയാണ് സസ്പെന്റ് ചെയ്യുക.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്ത നടപടി സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.