പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ച് പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

തിങ്കള്‍, 8 മെയ് 2017 (15:55 IST)
പ്രായപൂർത്തിയായ പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ച് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറ്റ ചെയ്തു. കല്ലുവാതുക്കൽ വട്ടക്കുഴിക്കൽ എം.ഐ കോട്ടേജിൽ നിജാസ് എന്ന ഇരുപത്തിനാലുകാരനാണ് പാരിപ്പള്ളി പോലീസ് വലയിലായത്.
 
എയർ ഇന്ത്യാ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടയ്ക്കൽ സ്വദേശിയായ കാൾസെന്റർ ജീവനക്കാരിയെ വിവാഹ വാഗ്ദാനം ചെയ്താണ് ചെന്നൈയിലെത്തിച്ചത്.  പത്ത് ദിവസത്തോളം യുവതി പീഡിപ്പിച്ച ശേഷം ട്രെയിനിൽ കയറ്റി നാട്ടിലേക്ക് വിടുകയായിരുന്നു. 
 
തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പാരിപ്പള്ളി എസ.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പറവൂർ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക