പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പെന്ഷന് പ്രായം ഉയര്‍ത്തുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകള്‍ നടത്തണമെന്ന് പിണറായി പറഞ്ഞു.
തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ യുവാക്കള്‍ സംസ്ഥാനത്ത് ലക്ഷക്കണക്കിനുണ്ട്. ഈ സാഹചര്യത്തില്‍ പെന്ഷന് പ്രായം ഉയര്‍ത്തുന്നത് തൊഴില്‍ സാധ്യത കുറയ്ക്കുകയേ ഉള്ളൂ എന്നും പിണറായി ചൂണ്ടിക്കാട്ടി. പെന്ഷന് പ്രായം കൂട്ടുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സമരം നടത്തുമെന്നും പിണറായി മുന്നറിയിപ്പ് നല്കി.