പൃഥ്വിരാജിനെതിരെ മാഫിയാസംഘമില്ല: അമ്മ

ഞായര്‍, 27 ജൂണ്‍ 2010 (16:58 IST)
നടന്‍ പൃഥ്വിരാജിനെതിരെ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റ്. കൊച്ചിയില്‍ അമ്മ ഭാരവാഹികളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുന്നത്‌ സംബന്ധിച്ച്‌ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിയെന്നും ഇന്നസെന്‍റ് പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെതിരായ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനമായി.

തിലകനെ പുറത്താക്കിയ നടപടിയും അമ്മ ജനറല്‍ ബോഡി അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ വിവാദങ്ങളെ അഭിമുഖീകരിച്ച വര്‍ഷമാണെങ്കിലും സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അമ്മ ഒറ്റക്കെട്ടാണെന്നും നടന്‍ മുകേഷ് പറഞ്ഞു.

വ്യക്തികള്‍ക്കു രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയെ രാഷ്ട്രീയവത്കരിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നു കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാപ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനങ്ങളുമായി സഹകരിക്കാനും പുതുതായി നാലു സീനിയര്‍ അഭിനേതാക്കള്‍ക്കു കൂടി കൈനീട്ടം നല്‍കാനും തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക