പുന്നപ്ര - വയലാര്‍ സമരം നടക്കുമ്പോള്‍ വി എസ് കോട്ടയത്തായിരുന്നു!
ചൊവ്വ, 1 നവംബര്‍ 2016 (12:50 IST)
വി എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനവുമായി കെ ആര്‍ ഗൌരിയമ്മ. പുന്നപ്ര - വയലാര്‍ സമരത്തില്‍ വി എസ് പങ്കെടുത്തിട്ടില്ലെന്ന് ഗൌരിയമ്മ പറഞ്ഞു.
വി എസ് പുന്നപ്ര - വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല. സമരം നടക്കുമ്പോള്‍ വി എസ് കോട്ടയത്തായിരുന്നു എന്നും ഗൌരിയമ്മ പറഞ്ഞു.
സി പി എം നേതൃത്വത്തിനെതിരെ ഗൌരിയമ്മ മുമ്പും പലതവണ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എങ്കിലും വി എസിനെതിരെ ഇത്രയും കടുത്ത വിമര്‍ശനം ഗൌരിയമ്മ മുമ്പ് നടത്തിയിട്ടില്ല.