ബസിൽ യാത്ര ചെയ്യവേ യുവതിയെ ശല്യം ചെയ്ത മദ്രസ അധ്യാപകനു മർദ്ദനം

ശനി, 24 ഡിസം‌ബര്‍ 2016 (15:43 IST)
ബസില്‍ യാത്ര ചെയ്യവേ യുവ്തിയെ ശല്യം ചെയ്തു എന്ന പേരില്‍ മദ്രസാ അദ്ധ്യാപകനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തമ്പാന്നൂരില്‍ നിന്ന് വിഴിഞ്ഞം വഴി പൂവാറിലേക്ക് പോയ ബസില്‍ യുവതിക്ക് പുറകില്‍ നിന്നയാള്‍ തന്നെ ശല്യം ചെയ്യുന്നതായി യുവതി മൊബൈല്‍ ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചു. 
 
ബസ് കമലേശ്വരത്ത് എത്തിയപ്പോള്‍ ബൈക്കില്‍ യുവതിയുടെ ഭര്‍ത്താവ് എത്തി യുവതിയുമായി ബസിനു പുറകേ വിഴിഞ്ഞത്തേക്ക് പോയി. വിഴിഞ്ഞത്ത് ബസ് എത്തിയപ്പോള്‍ പുറത്തിറങ്ങിയ മദ്രസാ അദ്ധ്യാപകനെ യുവതി കാണിച്ചു കൊടുക്കുകയും ഓടാന്‍ തുടങ്ങിയ അദ്ധ്യാപകനെ  ഭര്‍ത്താവും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. 
 
നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസ് എത്തി മദ്രസാ അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ മദ്രസാ അദ്ധ്യാപകനു ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നും പൊലീസ് കസ്റ്റഡിയില്‍ ആയെന്നും ഉള്ള പ്രചാരണം ഉണ്ടായതോടെ ഒരു വിഭാഗം ആളുകള്‍ സ്റ്റേഷനിലെത്തി ബഹളം വച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ വിഴിഞ്ഞം പൊലീസ് മദ്രസാ അദ്ധ്യാപകനെ മോചിപ്പിച്ചു.   

വെബ്ദുനിയ വായിക്കുക