പീഡനങ്ങള്‍ക്ക് കാരണം ‘നക്ഷത്രങ്ങള്‍’: ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി
ചൊവ്വ, 8 ജനുവരി 2013 (19:37 IST)
PRO
PRO
ഡല്‍ഹി സംഭവത്തിന് ശേഷം രാജ്യത്ത് നടക്കുന്ന പീഡനങ്ങളെക്കുറിച്ച് പല പ്രമുഖരും നടത്തിയ പ്രസ്താവനകള്‍ ഏറേ വിവാദമായിരുന്നു. ഇതിനെയൊക്കെ മറികടക്കുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ഛാത്തീസ്‌ഗഡ് ആഭ്യന്തരമന്ത്രി രംഗത്ത്.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കാരണം അവരുടെ ജന്മനക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണെന്നായിരുന്നു ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി നാംകി രാം കന്‍വറിന്റെ വിവാദം പരാമര്‍ശം.
നക്ഷത്രങ്ങളുടെ സ്ഥിതിഗതികളെ കുറിച്ച് പ്രവചിക്കാന്‍ നമുക്കാവില്ല. അത് പറയാന്‍ കഴിയുക ഒരു ജ്യോതിശാസ്ത്രജ്ഞന് മാത്രമാണ്. നക്ഷത്രങ്ങള്‍ മോശം സ്ഥാനങ്ങളിള്‍ എത്തുമ്പോഴാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്- കന്‍വര്‍ പറഞ്ഞു.