മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട ഭർതൃപിതാവിനെ മൂന്നു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഉണ്ണികുളം തലയാട്ടി വടക്കേ നാലകത്ത് അബ്ദുൽ അസീസ് എന്ന നാല്പത്തത്തൊമ്പതുകാരണാണ് തടവ് ശിക്ഷ ലഭിച്ചത്.
2014 ഒക്ടോബർ ഇരുപത്തഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കിയായിരുന്നു പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നായിരുന്നു കേസ്. കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (വക്കഫ് ട്രൈബ്യൂ ണൽ) ആണ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷ കൂടാതെ യുവതിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ഈ തുക നൽകിയില്ലെങ്കിൽ ഒരു വർഷത്തെ അധിക തുക നൽകാനും ആവശ്യപ്പെട്ടു.