പീഡനം: രണ്ട് പേര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 28 ജൂണ്‍ 2013 (21:07 IST)
PRO
PRO
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചകേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിചയക്കാരിയായ മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നാണ്‌ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കിട്ടിയതെന്ന് പ്രതികള്‍ പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളായ വര്‍ക്കല പുന്നമൂട് പൊട്ടക്കുളം വീട്ടില്‍ എം രഞ്ജിത് (20), കിടങ്ങില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ വാസു എന്ന എസ് ലാല്‍ (20) എന്നിവരെ ഡിവൈഎസ്പി ഇക്‌ബാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ അറസ്റ്റ് ചെയ്തത്.

എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞാലുടന്‍ വിവാഹം കഴിക്കാമെന്ന് പ്രതികളിലൊരാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷ കഴിഞ്ഞ സമയത്ത് രഞ്ജിത്തും ലാലും ചേര്‍ന്ന് അന്‍വര്‍ഷാ എന്ന വിഷുണുവിന്റെ സഹായത്തോടെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാലു ദിവസങ്ങളോളം രണ്ടു വീടുകളിലായി യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച് മൂന്നുപേരും പീഡിപ്പിക്കുകയായിരുന്നു.

രഞ്ജിത് സ്വകാര്യ ബസിലെ ക്ലീനറും ലാല്‍ കൊത്തവേലചെയ്യുന്ന ആളുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.