ദുബായില്‍ ബിസിനസ് നടത്തുന്ന അമ്പത്തൊന്നുകാരനെ മുപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചതിന് മുഹമ്മ പൊലീസ് അറസ്റ്റുചെയ്തു. പ്രമുഖ വാച്ച് കമ്പനിയായ ചാന്‍സിലറിന്റെ ഉടമയായ കോട്ടയം കടുത്തുരുത്തി പാലയ്ക്കത്തടത്തില്‍ അലക്സാണ്ടറെയാണ് മുപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിങ്കളാഴ്ച മുഹമ്മ പോലിസ് കസ്റ്റഡിയിലെടുത്ത് മാരാരിക്കുളം പോലിസിന് കൈമാറിയത്. പാതിരപ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്തയുടന്‍ അലക്സാണ്ടര്‍ തനിക്ക് നെഞ്ചുവേദനയുണ്ടെന്നും ആശുപത്രിയിലാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും തടിച്ചുകൂടിയ ജനങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടിവന്നു. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങിനെ -
“യുവതിയുടെ അറിവോടെ തന്നെയാണ് അലക്സാണ്ടര്‍ യുവതിയെ പല റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഇത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. അലക്സാണ്ടറുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്ലാറ്റിലാണ് യുവതി താമസിക്കുന്നത് തന്നെ. കഴിഞ്ഞദിവസം യുവതിക്ക് ഇയാള്‍ പുതിയ കാര്‍ വാങ്ങിക്കൊടുത്തതായി അറിവായിട്ടുണ്ട്. ഭര്‍ത്താവ് വഴിയാണ് യുവതി അലക്സാണ്ടറുമായി പരിചയത്തിലാവുന്നത്.”
“കൊച്ചിയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്ന തന്നെ കഴിഞ്ഞ ആറുവര്‍ഷമായി മുഹമ്മ, തണ്ണീര്‍മുക്കം, പനങ്ങാട് തുടങ്ങിയിടങ്ങളില്‍ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സത്യത്തില്‍ ഈ യുവതി അലക്സാണ്ടറില്‍ നിന്ന് രണ്ടുകോടി രൂപ ആവശ്യപ്പെട്ടിരുന്നു. അലക്സാണ്ടര്‍ പണം നല്കാന് തയ്യാറായില്ല. തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.”