പീഡനം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (16:19 IST)
PRO
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിനോട് അനുബന്ധിച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സര്‍ക്കാര്‍ ആശുപത്രിക്കു സമീപം താമസിക്കുന്ന അഷ്ക്കര്‍ മന്‍സില്‍ അഷ്ക്കര്‍ എന്ന 22 കാരനെയാണു ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ആറു മാസങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് പുതുക്കുറിച്ചി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് അഷ്ക്കറെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴക്കൂട്ടം സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക