പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം

തിങ്കള്‍, 30 ജൂണ്‍ 2008 (15:18 IST)
KBJWD
മലയാളി യുവതിക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍‌വാണിഭ സംഘത്തില്‍ പെടുത്തിയ കേസില്‍ അന്വേഷണം നടത്താന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പീഡനത്തിന് ഇരയായ പത്തനംതിട്ട സ്വദേശി യുവതി നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോയത്.

സെയില്‍‌സ് ഗേളായി ജോലി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

വെബ്ദുനിയ വായിക്കുക