പി മോഹനന്റെ അറസ്റ്റ്: ശക്തമായി പ്രതിഷേധിക്കുമെന്ന് സി പി എം
വെള്ളി, 29 ജൂണ്‍ 2012 (12:02 IST)
PRO
PRO
സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന് ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം. അറസ്റ്റ് ഒരു തരത്തിലും നീതീകരിക്കാനാകില്ലെന്നും ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം നടപടികളില്‍ പ്രതിഷേധിക്കാതെ മുന്നോട്ടുപോകാനാകില്ല. പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ പി മോഹനന്‍ നേരിട്ട് ഹാജരാകുമായിരുന്നു. അദ്ദേഹം ഈ വിഷയത്തില്‍ പൂര്‍ണമായി നിരപരാധിയാണ്. ഇക്കാര്യത്തില്‍ തനിക്ക് ഉത്തമബോധ്യമുളളതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് അണികളില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയിരുന്നുല്ല. അതിനാല്‍ മുന്‍കൂട്ടി അറിയിക്കാതെ ബലാത്ക്കാരമായി മോഹനനെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സി പി എം നേതൃത്വം.