പി ഡി പി പൊന്നാനിയില്‍ മത്സരിക്കും

ശനി, 10 ജനുവരി 2009 (15:15 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചു. മറ്റ് 19 മണ്ഡലങ്ങളിലും എല്‍ ഡി എഫിന് പിന്തുണ നല്‍കുമെന്നും സിറാജ് അറിയിച്ചു.

ഇ അഹമ്മദിനെ പൊന്നാനിയില്‍ തോല്‍പ്പിക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പി ഡി പി തീരുമാനിച്ചിരിക്കുന്നതെന്ന് സിറാജ് പറഞ്ഞു.

കേരളത്തില്‍ നിന്ന് ആണവകരാറിനെ പിന്തുണച്ച ഒരേയൊരു ജനപ്രതിനിധി ഇ അഹമ്മദാണെന്നും അതിനാല്‍ അഹമ്മദിനെ ഇനി ലോക്സഭയിലേക്ക് അയക്കാതിരിക്കാനാണ് ഈ തീരുമാനമെന്നും പി ഡി പി നേതാവ് പറഞ്ഞു.

ചലച്ചിത്രനടന്‍ മമ്മൂട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. എന്തായാലും തെരഞ്ഞെടുപ്പ് ചൂട് പടരും മുമ്പുതന്നെ പൊന്നാനി വാര്‍ത്താപ്രാധാന്യം നേടുകയാണ്.

വെബ്ദുനിയ വായിക്കുക