പി കെ ചന്ദ്രാനന്ദന്‍ അന്തരിച്ചു

ബുധന്‍, 2 ജൂലൈ 2014 (16:51 IST)
പുന്നപ്ര - വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്‍ അന്തരിച്ചു. പുന്നപ്ര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു.

1954 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി എമ്മിനൊപ്പം നിന്നു. മൂന്നുതവണ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി.

1980 അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ ആദ്യത്തെ മാനേജരായിരുന്നു.

വെബ്ദുനിയ വായിക്കുക